തളിരിട്ടു പൂക്കും നിൻ മനോവാടിയിൽ,
മഞ്ജിമയാർന്നൊരു മാമ്പൂവായി ഞാൻ…
ആരും കൊതിക്കുമൊരശോകത്തിൻ ഇതളുകളാൽ,
അനുരാഗ മധുരമാം രാഗം തീർത്തു ഞാൻ…
(തളിരിട്ടു പൂക്കും…)
പാതിരാ നേരം വിടരും നിലാമുല്ലപ്പൂക്കളാൽ,
പ്രാണന്റെ തന്ത്രികളിൽ താളം തീർത്തു ഞാൻ…
ഇന്ദുചൂഡപ്രിയയാം നീലോല്പല തളിരായി,
ഹൃദയാനുഭൂതി തൻ ഈണം തീർത്തു ഞാൻ…
അതിമൃദുലമാം താമര ഇതളിന്റെ മാറിൽ,
ഉറങ്ങുന്നൊരു കുഞ്ഞു ജലകണം പോലെ…
നിൻ ആത്മാവിലെന്നെ നീ ചേർത്തുവെച്ചീടുകിൽ,
നിന്നിൽ ഞാൻ ലയിച്ചൊന്നു തീരാതെ അലിയട്ടെ…