1. ത്രിസന്ധ്യതൻ ചാരുത യേറിടുന്നു
2. തങ്കഭസ്മക്കുറിയുമായ് മുല്ല നിൽപൂ
3. സിന്ദൂരരേഖയിൽ ചായം ചാലിച്ചു
4. സിന്ദൂരമണിഞ്ഞുതാ സന്ധ്യാദേവി
5. അരുണിമയാർന്നൊരാ കൈകളാലേ
6. സൂര്യൻ ജപിക്കുന്നു ഗായത്രിമന്ത്രം
7. പൊൻതടാകങ്ങളിൽ സ്നാനം കഴിഞ്ഞു
8. കൂടണയും പക്ഷികൾ പാടും നാമം
6. സൂര്യൻ ജപിക്കുന്നു ഗായത്രിമന്ത്രം
7. പൊൻതടാകങ്ങളിൽ സ്നാനം കഴിഞ്ഞു
8. കൂടണയും പക്ഷികൾ പാടും നാമം
9. അങ്ങകലെ അമ്പലത്തിൽ നിറമാല ശോഭ
10. അലതല്ലി നിൽക്കുന്നു കൽവിളക്കിൻ പ്രഭ
11. അഷ്ടപതിതൻ രാഗ സുധാരസത്തിൽ
12. അലിയുന്നു കണ്ണന്റെ മന്ദഹാസം
10. അലതല്ലി നിൽക്കുന്നു കൽവിളക്കിൻ പ്രഭ
11. അഷ്ടപതിതൻ രാഗ സുധാരസത്തിൽ
12. അലിയുന്നു കണ്ണന്റെ മന്ദഹാസം
13. ആനന്ദക്കണ്ണീരാൽ തുളസിയിൽ ചായവേ
14. കരിനീലശംഖുപുഷ്പം ഉറങ്ങീടുന്നു
15. കണ്ണന്റെ വനമാലയാകാമെന്നോർത്തുതാ
16. പുണ്യസായൂജ്യത്തിൽ മയങ്ങിടുന്നു
14. കരിനീലശംഖുപുഷ്പം ഉറങ്ങീടുന്നു
15. കണ്ണന്റെ വനമാലയാകാമെന്നോർത്തുതാ
16. പുണ്യസായൂജ്യത്തിൽ മയങ്ങിടുന്നു