New York

Call Us : +1 (516) 589-0669

460-Kanmasham

- Kanmasham

by

Sathish menon

on

Neelambari
പൂന്താനം പാടിയ ഗുരുവായൂരപ്പാ 
നിൻ പാദ പൂജയിൽ അലിയാൻ കൊതിച്ചു ഞാൻ  
ഓരോ നിമിഷവും നിൻ  നാമം മന്ത്രിച്ചു  
നിൻ ദിവ്യ രൂപത്തെ ഹൃദയേ പ്രതിഷ്ഠിച്ചു  
പൊൻതിരുമേനിയിൽ ചന്ദനക്കുറിയും
തുളസീദളങ്ങൾ അണിഞ്ഞൊരു കോലവും
ഭക്തർക്ക് നൽകുമേ മോക്ഷത്തിൻ അമൃതം
കണ്ണന്റെ തിരുനട തേടുന്നു ഞാനിതാ
നെഞ്ചിലെ ആഴത്തിൽ നീ മാത്രം മധുരം
നിൻ പാദപൂജയിൽ അർപ്പിച്ചു ഞാൻ പ്രിയം
നിൻ ഓർമ്മതൻ അലയിൽ അലിഞ്ഞു ഞാൻ ചേരാം
നിൻ രൂപലാവണ്യം കൺനിറയെ കാണാം
കന്മഷം  നീക്കുന്ന തണലായ് നീ വാഴൂ  
കനിവാർന്ന മിഴിയാൽ  എന്നേ നീ ഉഴുയൂ ഉഴിയൂ 
 തിരുനടയിൽ ഞാൻ ദാസനായ് നിൽക്കാം 
മുക്തി തന്നീടുമോ എൻ പ്രിയ ഭഗവാനേ