New York

Call Us : +1 (516) 589-0669

459. Manassu Kavaroo( SK5)

- malayalam

by

on

എൻ്റെ മനസ്സും കവരൂ ….Link(Dwijawanthi)

========== == == =

കണ്ണനെ കണ്ടു ഞാൻ ഇന്നലെ അന്തി നേരം

കള്ളൻ ഇവൻ പാത്തു വന്നു നറുവെണ്ണ കവരുവാൻ

കണ്ടതായി നടിച്ചില്ല തെല്ലിട , ഞാൻ മാറി നിന്നൂ

കണ്ണൻ്റെ  കുസൃതികൾ ആവോളം ആസ്വദിച്ചു.

ഉരലിൽ പിടിച്ചു കേറി ഉറിയിൽ കയ്യിട്ട നേരം

ഉരലൊന്നു    തെന്നി മാറി, കലമുടൻ ഉടഞ്ഞ നേരം

നറുവണ്ണ വാരിത്തിന്നു കൊതിയോടെ കണ്മണി

അതുകണ്ട് മനം നിറഞ്ഞ് വാരിവാരി എടുത്തു ഞാൻ!

ഉറ തൈരും വെണ്ണയും പഞ്ചാര പായസവും

 നിനക്കല്ലേ കരുതിയതിന്നും ഞാൻ !

നിനക്കെന്തും  കവരുവാൻ ലവലേശം മടിയില്ല  –

എങ്കിലെൻ മനസ്സും നീ കവരുവാൻ മടിയ്ക്കല്ലേ !

സരസ്വതി കൃഷ്ണൻ കുട്ടി