എന്നോമനLink(Saraswathi)
——————————
ആരോടും ചൊല്ലാതെ ആരാരുമറിയാതെ
ആരോമലേ നീ എങ്ങു പോയി?
എന്നെ തനിച്ചാക്കി എങ്ങു പോയി?
ഇനിയെന്നും കാണാതെ മാഞ്ഞു പോയോ
പൈമ്പാല്‍ കറന്നു ഞാൻ കാച്ചിവെച്ചു കൂടെ-
കദളിപ്പഴവും കരുതിവെച്ചു.
വെള്ളരി നേദ്യം പകർന്നുവച്ചു ഒപ്പം-
ഉറ തൈരും വെണ്ണയും കാത്തു വെച്ചു.
കള്ളക്കളി വിട്ടു ഓടി വായോ
മണ്ണപ്പം ചുട്ടു കളിക്കണ്ടയോ
ഇപ്പൊ വരാമെന്ന് ചൊല്ലിയില്ലേ?
പിന്നെ ഞാൻ കണ്ടതേയില്ല കണ്ണാ …..
പഞ്ചാര പായസം വേണോ കണ്ണാ ?
പുഞ്ചിരി ചെഞ്ചുണ്ടിൽ വിരിയുന്നുവോ?
കള്ളനോട്ടത്തിൽ മയക്കി എന്നെ-
കൂട്ടാതെ എങ്ങും നീ പോകരുതേ….
പോകരുതേ കണ്ണാ പോകരുതേ
എന്നെ തനിച്ചാക്കി പോകരുതേ
സരസ്വതി കൃഷ്ണൻകുട്ടി 06-05-26