New York

Call Us : +1 (516) 589-0669

455. Sangeetha Sandya Ragam (P23)

by

on

June 4, 2026

സംഗീതസന്ധ്യാരാഗം♥️Link(Saraswathi)

ആകാശ നീലിമയിൽ… വെൺമേഘ ജാലങ്ങൾ,

കസവുള്ള പട്ടുടുത്തു… ചന്തത്തിൽ നിൽപൂ!

ഇന്ദുചൂഡൻ തൻ… അക്ഷരപ്പൂക്കളാൽ,

വസന്തങ്ങൾ തീർത്തു… ഗന്ധർവ്വനായ് തിളങ്ങൂ!

നിറമാല തൻ ശോഭ വേദിയിലൊഴുകവേ

മധുരമാം നാദസ്വര ലയങ്ങൾ മീട്ടവേ

കൈവിരൽ തഴുകിയ പാട്ടിന്റെ മഹിമയിൽ

ആയിരം ഗാനങ്ങൾ താലപ്പൊലി തീർക്കും

മലരുകൾ വിരിയും… അങ്കണ വീഥിയിൽ,

വിജയത്തിൻ കിരീടം… കാത്തുനിൽപ്പൂ!

ദൈവവും ഗുരുവും… താതനും മാതാവും,

നന്മതൻ ആശീർവാദം… ഏകവേ നേടൂ!

കനകമഞ്ചലിൽ… പുഞ്ചിരി തൂകുമ്പോൾ,

അമ്പിളിത്താരങ്ങൾ… അണിനിരന്നേ

മംഗളഗാനങ്ങൾ… അലയൊലി തീർക്കവേ 

സ്നേഹ പൂങ്കാവനം… പൂത്തുനിൽപ്പൂ 

Krishna Priya 06-04-26