കൃഷ്ണപ്രിയLink( Kamas)
യമുനതൻ തീരത്ത് കാത്തുനിൽപൂ ഞാൻ
പടവുകൾ തോറും തിരഞ്ഞു നിന്നെ
വൃന്ദാവനത്തിൻ തണലിൽ എങ്ങോ,
എൻ പ്രിയനാണു നീ ഒളിച്ചിരിപ്പൂ?
കർണ്ണികാരം പൂത്ത ചില്ലകൾ തോറുമേ
നിനക്കായ് ഞാൻ പുഷ്പ ഊഞ്ഞാല തീർത്തു…
തുളസികൾ പൂക്കുന്ന യാമങ്ങൾ ഒക്കെയും
നെഞ്ചിലെ സ്നേഹമായ് നീ നിറഞ്ഞു
ഗോരോചനവും പനിനീർ കുങ്കുമവും
ചാർത്തിയ രാധികതൻ പ്രണയ സുഗന്ധം…
രാഗവും താളവും ശ്രുതിയുമായ് മാറി
സംഗീത സാന്ദ്രമാം സുന്ദര രൂപം…
ഈ ജന്മമത്രയും നിനക്കായി നൽകി,
പ്രണയമീരയായി ഞാൻ മാറി;
അലതല്ലുമെന്നിലെ മോഹങ്ങളോരോന്നും,
അനുരാഗക്കടലിൽ ലയിച്ചലിഞ്ഞു
Krishna Priya 06-01-26