പോകല്ലേ കണ്ണാ .…Link(Thodi)
===== == == == == ==
ആരാധകർ സ്തുതി പാടിയാലും
ആവോളം സമ്പത്ത് നേടിയാലും
ആരോമലേ നീ കൂടെ ഇല്ലെങ്കിൽ
മറ്റെന്തു മുണ്ടായിട്ട് എന്തു കാര്യം ? അത്
എത്രയുണ്ടായിട്ടും എന്തു കാര്യം ?
ഇടതൂർന്നു വളരുമീ മുടിയൊക്കെ പോയാലും,
അഴകാർന്ന മേനി മെലിഞ്ഞാലും,
പൂനിലാ ചേലുള്ള നിറപുഞ്ചിരി മാഞ്ഞാലും ,
എന്നുണ്ണിക്കണ്ണാ നീ പോകരുതേ , പാവമാം
എന്നെ വിട്ടെങ്ങും നീ പോകരുതേ….
എൻ്റെ മനസ്സിൻ്റെ താളവും നീയല്ലേ?
എന്ന കതാരിലെ നാദവും നീയല്ലേ?
എൻ മനക്കണ്ണിലെ നാളവും നീയല്ലേ?
കണ്ണനില്ലെങ്കിൽ ഈ ഞാനുമില്ല എൻ്റെ –
കണ്ണാ നീയെങ്ങും പോകരുതേ…..
സരസ്വതി കൃഷ്ണൻകുട്ടി