New York

Call Us : +1 (516) 589-0669

451. Entre Bhagyam ( SK1)

by

on

June 1, 2026

എൻ്റെ ഭാഗ്യംLink(NalinaKanthi)

===========

സ്വപ്നത്തിൽ പ്പോലും ഞാൻ ഓർക്കാത്ത ഭാഗ്യങ്ങൾ

അപ്പപ്പോൾ എന്നുണ്ണി നൽകിടുന്നൂ…

അത്രയ്ക്കു സുകൃതം ചെയ്തവളോ ഞാൻ? വി-

ചിത്രമാം കാരുണ്യ ലീലകളോ, എൻ്റെ-

കണ്ണൻ്റെ മായാവിലാസങ്ങളോ ?

നിറവോടെ എന്നുമെൻ മനതാരിൽ വിരിയുന്ന,

നറുമണം ചൊരിയുന്ന തേനൂറും കുസുമമേ

അറിയുന്നു എന്നും ഞാൻ നിന്നുടെ കാരുണ്യം

കുളിർ മാരിയായെ ന്നിൽ പെയ്തിടാവൂ! ഹരേ….

അതു തന്നെയാണല്ലോ എൻ്റെ പുണ്യം !

മനമാകും തമ്പുരുവിൽ ഉണരുന്ന രാഗം നീ, ആ

രാഗത്തിൽ നിന്നുതിരും അമൃതവും നീ!

എന്നെ വിട്ടെങ്ങും നീ പോകരുതെന്നുണ്ണീ….

എന്നിലെ ജീവൻ്റെ ജീവനും നീയല്ലോ,

എൻ്റെ മനസ്സിലെ സുകൃതവും നീയല്ലോ …

സരസ്വതി കൃഷ്ണൻകുട്ടി 06-01-26