ശ്രീ രാധLink(Shudha Saranga)
Link(MALE) Sudha Saranga
നീയെന്റെ അരികിൽ നിഴലായെങ്കിൽ…
മേഘങ്ങളൊപ്പം പറന്നുയരാം…
നീലക്കടമ്പുകൾ പൂത്തുലയും…
ഹരിത വൃന്ദാവന തോപ്പിലെല്ലാം…
(നീയെന്റെ അരികിൽ…)
മധുകണം പൊഴിയും മന്ദാരവും…
മാമ്പൂവും നമ്മളെ കാത്തിരിപ്പൂ…
യമുനതൻ ഓളത്തിൽ നീന്തിത്തുടിച്ച്…
അഷ്ടപദി കേട്ടതിൽ ലയിച്ചിരിക്കാം…
(നീയെന്റെ അരികിൽ…)
വിരൽതൊട്ടുണർത്തുമെൻ ശ്വാസമായി…
നെഞ്ചോടു ചേർന്നു നീ നിന്നിടുമ്പോൾ…
യുഗങ്ങളായ് കാത്തുവെച്ചെന്നുമെൻ…
ശ്രീരാധേ… നീയെന്റെ ജീവനാകൂ…
(നീയെന്റെ അരികിൽ…
Krishna Priya 06-01-26