ക്ഷണ പ്രഭLink(AI)
-45. KshanaPrabha
ക്ഷണ പ്രഭLink(AI)
Link (Audio)

സ്വർണ്ണ മയിൽപ്പീലി കാറ്റിൽപ്പറക്കവേ
അറിയാതെ നീ എന്നിൽ നിറഞ്ഞുനിന്നു
നർത്തനമാടി നീ കടന്നു പോയോ, കണ്ണാ ?!
നീലാംബരത്തിൽ നീ മാഞ്ഞുപോയോ ?
പുഞ്ചിരിയിൽക്കുളിർത്ത കൊഞ്ചലുമായി
പിഞ്ചു തൃക്കയ്യിലെ മുരളിയിലൊഴുകും
പഞ്ചാമൃതതുല്യ മധുര ഗീതങ്ങൾ
അഞ്ചിതമാക്കും എൻ പഞ്ചേന്ദ്രിയങ്ങൾ
പൂർണ്ണമായ് പുണർന്നിടും മുൻപേ ക്ഷണപ്രഭേ
എങ്ങു മറഞ്ഞുപോയ് വിശ്വസൗന്ദര്യമേ
പൂർണ്ണചന്ദ്രോദയ വേളയിൽ എന്മനം
പൂർണ്ണമാകുന്നു നിൻ ദിവ്യ സ്മരണയാൽ
KrishnaKripa 01-18-22