New York

Call Us : +1 (516) 589-0669

449. Kalabhalankaram(S1)

by

on

കളഭാലങ്കാരംLink (Neelambari)

ഇടം കാലു നീട്ടി വലം കാൽ മടക്കി 

ഗുരുപുര നാഥൻ ഇളം പൈതലായി 

നിറഞ്ഞോരലങ്കാര ഭംഗികൾ ചൂടി 

ഇരിപ്പതായ് ശ്രീലകം തന്നിൽ മനോജ്ഞം 

തള യിട്ട പൊൻപാദ ഭംഗികൾ കാൺകെ 

തരളമായ്ത്തീരുന്നു ഭക്‌ത ഹൃദന്തം 

അരമണിക്കിങ്ങിണി പട്ടു കൗപീനം 

മണിമാല, കൈവള, തോൾവള ചാർത്തി 

കുറിയിട്ട നെറ്റി, കുറുനിരച്ചന്തം  

കുടുമയിൽ പീലി മുടിമാല ചൂടി 

വനമാലകൾ ഇളം മാറിൽ വിളങ്ങി

മലർ മാലയോളം വിതാനങ്ങൾ മിന്നി 

വലം കൈയ്യിൽ വെണ്ണ ഇടം കൈയ്യിൽ വേണു 

വിരാജിതം 

കോമളരൂപം വിലോലം കള ഭ സുഗന്ധം 

കരുണാസ്വരൂപം ഹരേ കൃഷ്ണാ 

വാതാലയേശാ  തൊഴുന്നേൻ 

സ്മിത  കൃഷ്ണാഞ്ജലി