സുഗന്ധിLink(Shankarabharanam)
ധനുമാസ രാവിന്റെ കാറ്റേറ്റുണർന്നൊരീ~~ (1)
അലസമായ് പാറിയ നിൻ മുടിചുരുളിൽ~~ (2)
ഒളിക്കണ്ണിട്ടു നോക്കിയാ കൊച്ചു തെന്നലായ് ~~ (3)
ചൂളം വിളിച്ചു എൻ നെഞ്ചിൽ വന്നു~~! (4)
ഉത്തരാ സ്വയംവര പദങ്ങൾ മൂളുന്ന~~ (5)
ചുണ്ടിലെ പ്രണയത്തിൻ പൂന്തേൻ നുകരാൻ~~ (6)
പാതിരാപ്പൂക്കളുടെ ഗന്ധം വമിക്കുന്ന~~ (7)
ആതിര പൂത്തിര വരവായി~~! (8)
ലാസ്യവിലാസിനിയാം സുഗന്ധിയായ് നീയെന്നും~~ (9)
നാണത്താൽ വിരിയുമൊരു പൂവിതൾ പോൽ~~ (10)
ആ കരുത്തുള്ള കരങ്ങൾ തലോടവേ ഈ രാവിൽ~~ (11)
ഹൃദയ തമ്പുരുവിൽ സംഗീതമുണർന്നു~~! (12)
Krishna Priya 05-27-26