New York

Call Us : +1 (516) 589-0669

447. Mayavi (P20)

by

on

May 24, 2026

മായാവി Link(Mohanam) 

   1. എത്രയോ ജന്മത്തിൻ സുകൃതമായി – നിന്റെ
   2. ചാരുതയാർന്നൊരാ ദിവ്യരൂപം!
   3. എൻ മനക്കാമ്പിൽ ഞാൻ ചേർത്തുവെച്ചു – നിന്നെ
   4. എന്നും കൺകുളിർക്കെ കണ്ടുനിന്നു!


   1. തങ്കത്തരിവള കയ്യിലിട്ടു – കാതിൽ
   2. മിന്നും കുഞ്ഞു കുണ്ഡലമിട്ടു!
   3. തക്കത്തിൽ ഞാൻ അരികിൽ ചെന്ന് – നിന്റെ
   4. ചന്തമേറും ഗോപിക്കുറിയും തൊട്ടു!


   1. അഞ്ജനക്കണ്ണൊന്നു നീട്ടിയെഴുതി – വിരലിൽ
   2. പുലിനഖമോതിരം ചാർത്തിയണിഞ്ഞു.
   3. പാൽപ്പുഞ്ചിരി തൂകി നീ മയക്കുമ്പോൾ – നിന്റെ
   4. പൊന്നരഞ്ഞാണവും തുള്ളിയാടി!
 

   1. കുഞ്ഞിക്കൈ രണ്ടിലും വെണ്ണയുമായ് – അരികിൽ
   2. വേണൂനാദവുമായ് നിൽക്കും കണ്ണാ!
   3. കുട്ടിക്കുറുമ്പുകൾ കാട്ടും മായാവിനോദാ – നിൻ
   4. പൊന്നിൻ ചിലമ്പൊച്ച ഞാൻ കേട്ടുനിൽക്കാം!

Krishna Priya 05-24-26