രാഗാർദ്ര രാധLink( NadaNamakriya)
പൂക്കാതിരിക്കാൻ കഴിയില്ലെനിക്കിനി
വർഷമായ് നീ എന്നിൽ പെയ്തിറങ്ങുമ്പോൾ…
ഹർഷവർഷമായ് നീ പെയ്തു തോരവേ
പൂത്തുലഞ്ഞു നിൽപൂ ഞാൻ നിന്റെ മുന്നിൽ…
കണ്ണാ… നിന്റെ മുന്നിൽ…
രാധയല്ലയോ ഞാൻ നിന്റെ മാത്രം
രാഗാർദ്രയാമത്തിലെ ശ്രീരാധയല്ലയോ…
മോഹനമാകും നിൻ മൃദു മേനിയിൽ
രാഗേന്ദുമുഖിയായ് മയങ്ങിടാം ഞാൻ…
മൗനാനുരാഗത്തിൻ തന്ത്രികൾ മീട്ടി നീ
നെഞ്ചിലെ കൂട്ടിൽ ശ്രുതി ചേർത്ത നാളിൽ…
രാസലീലയാടും നിൻ വേണുഗീതമായി
പ്രാണന്റെയുള്ളിൽ പെയ്തു നീ മാത്രം…
ഏഴേഴു ജന്മം നീ മാത്രമല്ലോ.
Krishna Priya 05-19-26