പൊൻകുണ്ഡലം!Link(Mughari)
ആടാടും മയിൽപ്പീലി ചൂടും കണ്ണാ – നിൻ
ചുവടുകൾക്കൊപ്പം ഞാൻ ഉരുകി നില്പൂ…
ഓടക്കുഴൽ നാദമായ് ഒഴുകി വായോ – നിൻ
ഓളങ്ങളിൽ ഞാനൊരു വെണ്ണയാകാം…
കണ്ണിലെ തിളക്കമായ് കവിത പാടൂ – നിൻ
അധരത്തിൽ പുഞ്ചിരി അമൃതമാകൂ!
നുണക്കുഴി കവിളിലെ കുസൃതി കാണാൻ – നിൻ
കാതുകളിൽ ആടിടും പൊൻകുണ്ഡലം!
ഇളംകാറ്റിൽ ഇളകുന്ന തളിരില ത്താളം – നിൻ
പിഞ്ചു പദസര മുത്തായ് കിലുങ്ങൂ!
ഓർമ്മയിൽ ഞാൻ നിന്റെ വെണ്ണയായ് മാറി – ഇതാ
കണ്ണാ നിൻ മുന്നിൽ ലയിച്ചലിയുന്നു!
Krishna Kripa 05-17-26