New York

Call Us : +1 (516) 589-0669

441. Manjari (P13)

by

on

May 16, 2026

മഞ്ജരിLink(Mohanam)

മന്ദാകിനീ തടത്തിൽ മയങ്ങുമെൻ രാധികയോ?

മനസ്വിനി നീയെന്നെ മയക്കിയ മഞ്ജരിയോ?

മഞ്ജീര നാദത്താലീ മൗനത്തെ മാറ്റിയൊരു

മണ്ണിലെ മായയാം മാസ്മര രൂപിണിയോ?

മുരളിയിൽ നിന്നുതിരും മധുരസ സ്വരധാര,

മുഗ്ദ്ധേ, നിൻ ഹൃദയത്തിൻ മംഗള ഗീതമല്ലോ?

മാകന്ദ പൂക്കളുടെ മാസ്മര സുഗന്ധവുമായി

മാരുതൻ വന്നു നിൻ മനം കുളിർക്കെ പുൽകിയതോ?

മാഘമാസക്കുളിരിൽ മഞ്ഞു പെയ്യും രാവിൽ,

മായാമനോഹരി നീ ചാരെ വന്നു നിൽക്കേ,

മറ്റാരുമറിയാതെ മറ്റാരും കാണാതെ,

മധുര സ്വപ്നങ്ങൾ ഞാൻ മാനസേ നൽകിയില്ലേ?

മഞ്ഞിൽ വിരിഞ്ഞൊരു മഞ്ഞനിർമാതളപ്പൂ,

മറച്ചു വെച്ചെന്തിനോ മൗനം ഭജിക്കുന്നു നീ?

മധുരമൊഴിയാം മനോഹരി രാധയ്ക്കായ്,

മദനമനോഹരൻ മധുമയ രാഗമാല ചാർത്താം.

മാനസരാധേ നിൻ മൗനത്തെ മാറ്റുവാൻ,

മാധവനിതാ നിൻ ചാരെ വന്നു നിൽപൂ.

മൗനമാം മന്ദസ്മിതത്തോടെൻ മാറിലായ്,

മയങ്ങൂ മനോഹരി മഞ്ജുള രാധികേ!

Krishna Priya 05-16-26