New York

Call Us : +1 (516) 589-0669

440-Radha madhavam

- Radha madhavam

by

Sathish menon

on

നീയെന്നെ അറിഞ്ഞില്ലല്ലോ..
 കണ്ണാ….നീയെന്നെ അറിഞ്ഞില്ലല്ലോ…
 ആത്മാനുരാഗത്തിൻ തന്ത്രികൾ മീട്ടി 
 നിന്നരികിൽ ഞാൻ വന്നിട്ടും… നീയെന്നെ അറിഞ്ഞില്ലല്ലോ..
 കണ്ണാ… എൻ മാധവാ…
 പാതി .മയക്കത്തിൽ കണ്ട സ്വപ്നങ്ങളൊക്കെയും നിന്നെക്കുറിച്ച്ആയിരുന്നിട്ടും
 പുതുമഴ കുളിരിൽ പുതു മണ്ണിൻ ലഹരിയിൽ 
 നറുനിലാവിൽ കുളിചെൻ
  ഇലഞ്ഞി പൂമണവുമായി കാത്തിരുന്നിട്ടും
 നീ .എന്നെ അറിഞ്ഞില്ലല്ലോ….
 
നുതേൻ പൊഴിയും നൂറായിരം പൂക്കളാൽ
 നറുമാല്യം നിനക്കായി കോർത്തു ഞാൻ 
 നിറമിഴിയോടെ നിന്നെ നോക്കിയപ്പോഴും
 ആർദ്രനയനങ്ങൾ തുടച്ചില്ലല്ലോ നീ….
 എന്നിട്ടും കണ്ണാ എന്നിട്ടും 
നീയെന്നെ അറിഞ്ഞില്ലല്ലോ
കർപ്പൂര ദീപമായി നിർമ്മാല്യം കാണുവാൻ 
 നിന്നരികിൽ ഞാൻ വന്നു നിൽക്കുമ്പോഴും…
 വേണുവിൽ ഒഴുകുന്ന രാഗ
 പരാഗമായ്
നിൻ ശ്വാസതാളത്തിൽ അലിയാൻ കൊതിക്കവെ
 ഹൃദയമന്ത്രത്താൽ ഉരുകുന്ന നെഞ്ചിലെ പ്രണയപ്രസാദവും കണ്ടില്ലല്ലോ
നി.എൻ മാധവാ…
 ഇനിയും നീയെന്നെ അറിഞ്ഞില്ലല്ലോ….കണ്ണാ…
 നീ അറിഞ്ഞില്ലല്ലോ….