Madhava MalyamLink(KHNA)
ഗുരുപവനപുരി തൻ ശീവേലി തന്നിൽ തിടമ്പിനു ശോഭയായ് വാഴുന്ന മാല ചെത്തിപ്പൂ ചുവപ്പും തുളസീദളവും ഭക്തിതൻ ഗന്ധമായ് ലയിച്ച മാല.
മാധവൻ്റെ മാറിൽ ചേർന്നുറങ്ങിയ നേരം മായാത്ത സൗരഭ്യം നിന്നിൽ നിറഞ്ഞു തിടമ്പിൻ തിളക്കമായ് ആനപ്പുറത്തിരുന്ന് തേടിയെത്തും ഭക്തരെ അനുഗ്രഹിച്ചു നീ
മർത്ത്യന്റെ നോവുകൾ ഗന്ധമായ് വാങ്ങി ഭഗവാന്റെ തൃപ്പാദ പത്മത്തിൽ അർപ്പിച്ചു നിശ്ചലം നീ നിന്നു പ്രഭുവിനെ പുൽകി ദൈവിക തേജസ്സിൽ ലയിച്ചു നീ വാണു.
വാടിയാലുമില്ല നിൻ പുണ്യത്തിൻ ഏറ്റം കൃഷ്ണന്റെ മാരിലണഞ്ഞൊരു ഭാഗ്യം അക്ഷരപ്പൊരുളായി ലോകത്തോട് ചൊല്ലു ഈശ്വര കൃപതൻ നിത്യമാം സാക്ഷ്യം.