നിറകുടംLink(KHNA)
അറിവിൻ്റെ നിറകുടം, അക്ഷരപ്പൊരുളായി അവനിക്കു താങ്ങായ നായകശ്രേഷ്ഠൻ ഭാരത മാതാവിൻ പുകൾപെറ്റ പുത്രനായ് വാഴുന്നു നീതി തൻ രാജു സ്വാമി.
അനുപല്ലവി റാങ്കുകൾ തൻ നിര തീർത്തൊരു വിശ്വജിത്ത് ഭാരത സിവിൽ സർവ്വീസ്സിൻ്റെ പൊൻമുടി വാക്കും പ്രവൃത്തിയും ഒന്നായ കർമ്മീന്ദ്രൻ നേരിൻ്റെ തീക്ഷ്ണമാം പ്രഭയേകിടുന്നു.
ചരണം വിദേശത്തിൻ മോഹങ്ങൾ വേണ്ടെന്നു വെച്ചവൻ നാടിന്റെ നന്മയ്ക്കായ് ജീവൻ സമർപ്പിച്ചു മൂന്നാറിൻ മണ്ണിലെ കയ്യേറ്റം മാറ്റുവാൻ മുൻപേ നടന്നൊരു വീരസിംഹം. പത്തു മുപ്പതു വട്ടം പടിയിറക്കപ്പെട്ടും പതറാത്ത നെഞ്ചുമായ് സത്യം പുണർന്നു നീ സാഹിത്യ ശോഭയാൽ അവാർഡുകൾ നേടിയും സ്നേഹത്തിൻ കൈവിളക്കായ് ജ്വലിച്ചു നിൽപ്പു.