New York

Call Us : +1 (516) 589-0669

428. Ente Kannan ( Chovvallur)

by

on

* എൻ്റെ കണ്ണൻLink(Dwijavanthi)https://www.youtube.com/embed/_Ha62_OYIoM

*             

എന്നോമനക്കണ്ണാ  ഓടിവായോ

കാണാൻ തിടുക്കമായ് ഓമലാളേ

ദാഹിച്ചു  മോഹിച്ചു  കേണപേക്ഷിച്ചു ഞാൻ

ദാമോദരാ  നീ വന്നതില്ല  എന്നെ കണ്ടു മില്ല

നാരായണ  ഹരേ! നാരായണാ…..

കൂട്ടുകാരോടൊത്തു  ഓടിക്കളിച്ചതും

ഗോക്കളെ മേയ്ക്കുവാൻ  കാട്ടിൽ നീ പോയതും

ഗോപികമാർക്കൊപ്പം   ആടിക്കളിച്ചതും

ഗോപകുമാരാ  ഞാൻ  കേട്ടുവല്ലൊ.

ഈ വഴി മാത്രം നീ വന്നതില്ല.

നാരായണാ…. ഹരേ  നാരായണാ…

കായാമ്പു വർണ്ണൻ കണ്ണൻ ഇന്നലെ

കാളിന്ദി  തന്നിൽ  കുതിച്ചുചാടി

കാളകൂടം ചീറ്റും കാളിയന്നു ശാപ-

മോക്ഷം കൊടുത്തതും  ഞാനറിഞ്ഞു

നാരായണാ…ഹരേ…..നാരായണാ….

ആറ്റിൽ കുളിയ്ക്കുന്ന  ഗോപികമാരുടെ

ആടകൾ വാരിയെടുത്തുവെന്നും

നാണത്തിൽ  മുങ്ങിയ  പെൺകൊടിമാരുടെ

മാനസം കവർന്നതും ഞാനറിഞ്ഞു

നാരായണാ ഹരേ … നാരായണാ…

എന്തപരാധം ചെയ്തു ഞാൻ കണ്ണാ ?

എന്നോട് മാത്രമായ് പരിഭവമരുതേ ….

കണ്ണടച്ചാലും തുറന്നാലും  എപ്പോഴും

കാണണം കണ്ണാ നിൻ ദിവ്യ രൂപം