ഓമനക്കണ്ണൻ *Link(SAHANA)Link(Instr)
കണ്ണനുള്ള പാലു ഞാൻ കറന്നെടുത്തു എൻ്റെ –
സുന്ദരനായ് പാലു ഞാൻ കാച്ചി വച്ചു.
പൂക്കളറുത്തൊരു മാലക്കെട്ടാം കണ്ണാ –
പൂജാമുറി വൃത്തിയാക്കി വെയ്ക്കാം കണ്ണാ –
പൂജാമുറി ഞാൻ ഒരുക്കി വയ്ക്കാം
ഉണരുണരൂ എൻ്റെ പൊൻ കിടാവേ
പരപരാ നേരം വെളുത്തുവല്ലോ
ഉറക്കം നടിച്ചു കിടക്കല്ലേ കൺമണീ
കുറുമ്പൊന്നു കാട്ടി വലയ്ക്കല്ലേ ഓമനേ….
നീണ്ടിടം പെട്ട ആ തിരുമിഴി കോണിലെ
കാരുണ്യം മാത്രം മതിയെൻ്റെ കണ്ണാ
കഴുത്തിലെ പൊൻമണി മാലയ്ക്ക് ചേർന്നൊരു
വനമാല ഞാനൊന്നു ചാർത്തട്ടെ കൺമണീ
ചന്തത്തിൽ ചാർത്തിയ പീലിത്തിരുമുടി
അഴകാർന്ന നെറ്റിയിൽ വീണ ചുരുൾ മുടി
തള വള മോതിരം പാദസരങ്ങളും അഴകേ-
കാണാൻ എന്തൊരു ചന്തം
നാരായണാ…ഹരേ ! നാരായണാ ….. നാരായണാ…. ഹരേ! നാരായണാ….