New York

Call Us : +1 (516) 589-0669

427-Omanakannan

- Omanakannan

by

Sathish menon

on

Chovvallur
കണ്ണനുള്ള പാലു ഞാൻ കറന്നെടുത്തു   എൻ്റെ  –
സുന്ദരനായ്  പാലു ഞാൻ കാച്ചി   വച്ചു.
പൂക്കളറുത്തൊരു  മാലക്കെട്ടാം  കണ്ണാ –
പൂജാമുറി   വൃത്തിയാക്കി വെയ്ക്കാം കണ്ണാ –
പൂജാമുറി  ഞാൻ ഒരുക്കി വയ്ക്കാം
ഉണരുണരൂ  എൻ്റെ പൊൻ കിടാവേ
പരപരാ നേരം വെളുത്തുവല്ലോ
ഉറക്കം നടിച്ചു  കിടക്കല്ലേ കൺമണീ
കുറുമ്പൊന്നു കാട്ടി വലയ്ക്കല്ലേ  ഓമനേ….
നീണ്ടിടം പെട്ട  ആ   തിരുമിഴി   കോണിലെ
കാരുണ്യം മാത്രം മതിയെൻ്റെ കണ്ണാ
കഴുത്തിലെ പൊൻമണി മാലയ്ക്ക് ചേർന്നൊരു
വനമാല ഞാനൊന്നു ചാർത്തട്ടെ  കൺമണീ
ചന്തത്തിൽ ചാർത്തിയ    പീലിത്തിരുമുടി
അഴകാർന്ന നെറ്റിയിൽ  വീണ ചുരുൾ മുടി
തള വള മോതിരം  പാദസരങ്ങളും   അഴകേ-
കാണാൻ  എന്തൊരു ചന്തം
നാരായണാ…ഹരേ ! നാരായണാ ….. നാരായണാ…. ഹരേ!  നാരായണാ….