New York

Call Us : +1 (516) 589-0669

418. Bhiarava Moorthe(P2)

by

on

ഭൈരവി മൂർത്തേLink(AI-Bhiravi)Link(AI-ASHTAPATHI)

 ഭൈരവി മൂർത്തേ കൈത്തൊഴുന്നേൻ നിൻ

കൈത്തൊഴുന്നേൻ നിൻ കഴലിണയെ

ഭക്തർ തൻ പാലനം ചെയ്ക നീ സതതം

ഭൈരവി മൂർത്തേ കൈത്തൊഴുന്നേൻ.

[Chorus]

  ശോണവർണ്ണ വസ്ത്രധരേ ദേവി

സുശോഭിതേ ഭൈരവി മൂർത്തേ

കൈത്തൊഴുന്നേൻ നിൻ കഴലിണയെ സദാ

ഐശ്വര്യം നൽകി തുണയ്ക്കൂ ദേവി.

തുണയ്ക്കൂ ദേവി.

[Verse 2]

[Instrumental]

 കരവിരാജിത കപാലവും ഏന്തി

ത്രിശൂലധര ഭൈരവി മൂർത്തേ

കൈത്തൊഴുന്നേൻ നിൻ കഴലിണയെ എന്നും

ഭയമെല്ലാം നീക്കി കാത്തിടണേ.

[Verse 3]

 പരിചയും വാളും ധരിച്ചവളേ നിൻ

സുശോഭിതേ ഭൈരവി മൂർത്തേ

കൈത്തൊഴുന്നേൻ നിൻ കഴലിണയെ എന്നും

വിജയങ്ങൾ നൽകി അനുഗ്രഹിക്കൂ.

 അനുഗ്രഹിക്കൂ.

[Verse 4]

[Instrumental]

 അഞ്ജനശില വർണ്ണമേകിയ രൂപേ

ത്രിനയനേ ചതുർദംഷ്ട്രേ ദേവി

ഭൈരവി മൂർത്തേ കൈത്തൊഴുന്നേൻ നിൻ

കൈത്തൊഴുന്നേൻ നിൻ കഴലിണയെ.

[Verse 5]

 ചന്ദ്രക്കല കിരീടധരേ നിത്യം

സുശോഭിതേ ഭൈരവി മൂർത്തേ

കൈത്തൊഴുന്നേൻ നിൻ കഴലിണയെ എന്നും

അറിവിൻ വെളിച്ചം ചൊരിയൂ ദേവി.

 ചൊരിയൂ ദേവി.

[Verse 6]

[Instrumental]

 സർവ്വാലങ്കാര ഭൂഷിതേ പാവനേ

മഹാമണി കുണ്ഡലധരേ ദേവി

ഭൈരവി മൂർത്തേ കൈത്തൊഴുന്നേൻ നിൻ

കൈത്തൊഴുന്നേൻ നിൻ കഴലിണയെ.

[Verse 7]

കുങ്കുമാങ്കിത സ്തനഭാരേ വാഴൂ

ശുദ്ധ സിംഹാസനസ്ഥിതേ ദേവി

ഭൈരവി മൂർത്തേ കൈത്തൊഴുന്നേൻ നിൻ

കൈത്തൊഴുന്നേൻ നിൻ കഴലിണയെ.

നിൻ കഴലിണയെ.

[Verse 8]

Instrumental]

 ശ്രീ കുറുമ്പേ മൂലങ്കോടമ്മേ നിൻ

കരുണാഭരിത ഭൈരവി മൂർത്തേ

കൈത്തൊഴുന്നേൻ നിൻ കഴലിണയെ സദാ

ഭൈരവി മൂർത്തേ കൈത്തൊഴുന്നേൻ.

ദേവി കൈത്തൊഴുന്നേൻ.

കൈത്തൊഴുന്നേൻ.