കണ്ണൻ വരുവാനോ
കണ്ണൻ എൻ മുന്നിൽ എന്നെ ഒന്നു തഴുകി നിൽക്കുവാനോ
ഒരു മിഴിയാൽ എൻ തനുവിലാകെ അമൃതം പെയ്തൊരു നന്ദഗോപാലൻ
കണ്ണൻ എൻ മുന്നിൽ എന്നെ ഒന്നു തഴുകി നിൽക്കുവാനോ
കണ്ണൻ വരുവാനോ
അരികിൽ നിൽക്കാനോ എനിക്കൊരു മുത്തം നൽകാനോ
മോഹമായ് പുണരാനോ മയിൽപ്പീലി ചൂടിയ രാജനോ
രാധ തൻ അനുരാഗ ധാരയിൽ നീരാടുമീ ദേവാധി ദേവൻ ശ്യാമ വർണ്ണൻ
കണ്ണൻ എൻ മുന്നിൽ എന്നെ ഒന്നു തഴുകി നിൽക്കുവാനോ
കണ്ണൻ വരുവാനോ