ഭാവലോലേ..Link(AI-Kathakali).
യാമത്തെ പ്രിയതമയാക്കി നീയെന്തിനു
രാധികേ മൗനം പുതച്ചു നിന്നു?
ഭാവലോലേ…
വർണ്ണങ്ങൾ മായുന്ന മഴവില്ലു പോലെ
മറയുന്നു മുകിലായ് നിൻ ഓർമ്മകൾ
തേങ്ങുന്ന പാട്ടുമായ് നീറുന്നു മനം…
ഹൃദയതാപം എരിയുന്നു
സ്വരലയമറ്റു വീഴുന്നു
വിരഹശരമായ് ഈ രാപ്പകൽ
വിരിഞ്ഞുനിൽക്കും അനുരാഗ മുകുളം
അപൂർവ്വമാം പ്രണയ സുധാരസം
ചന്ദനഗന്ധം പടരും യാമിനിയിൽ
കുളിരിലലിയും അനന്യ നിമിഷ ശോഭേ
യാമത്തെ പ്രിയതമയാക്കി നീയെന്തിനു രാധികേ
ഭാവലോലേ…
സംഗീത സാന്ദ്രം തം തനന
സംഗീത സാന്ദ്രം തം തനന
മിഴിയോരം നനയുന്നു…
മൊഴിയോർത്തു വിതുമ്പുന്നു…
നിദ്രയകന്നൊരീ ശ്യാമയാമം
ഹൃദയാകെ നിറയുന്നൊരോർമ്മകൾ
അനുരാഗപ്പുഴയൊഴുകി ദൂരെ…
ഇനിയെന്നു ചേരും പ്രിയേ…
അഴകേഴും അംഗം തഴുകിത്ത ലോടി
അനുരാഗ വിരലുകൾ മെല്ലെ പുണർന്നു
ഹൃദയതന്തികളിൽ തംബുരു മീട്ടി
ദ്രുതതാളലയമൊരു മധുര ജതിയായ്
രാവിനെ പ്രിയതമമാക്കിയതെന്തിനു രാധികേ…
ഭാവലോലേ…