നിനവാണു നീ പ്രിയേ അറിയാതെൻ മനം
കവരുന്ന നിലവാണു ഞാനും
നിനവാണു നീ പ്രിയേ അറിയാതെൻ മനം
കവരുന്ന നിലവാണു ഞാനും
അനുരാഗമെന്നാരു തുന്നിയ പട്ടുടുപ്പിൽ
മയങ്ങാതെ മയങ്ങുന്നു നീയും
നിന്റെ ഇടറുന്ന മിഴിയെന്റെ കനവുകളിൽ മുട്ടി
പുതുമോഹമുണർത്തുന്നു വീണ്ടും
പുതുമോഹമുണർത്തുന്നു വീണ്ടും
കാറ്റത്തൊലഞ്ഞാടി നിൽക്കുന്നു നീയെന്റെ
കനലായി എരിയുന്ന മാറിൽ
മഷിയല്ലൊരല്പം മയക്കം പുരട്ടിയ
കൺപീലി മെല്ലെ ചലിക്കുന്ന നേരം
ഉയിരിന്റെ ഉള്ളിലൊരു ദീപം കൊളുത്തിനാലാകെ
പടരുന്നു നീയും