New York

Call Us : +1 (516) 589-0669

39. Bhodham (S)

- Bodham

by

Satish Menon

on

March 3, 2026
Krishna Krithie

ബോധംLink (Voice with music Ravi)

Link (Bodam) Explained

നിത്യവും നിദ്രയിൽ നിന്നുണർത്തീടുന്ന

നിത്യ നിരുപമ നിർമ്മല ബോധമേ

നിത്യമുക്തൻ നീ നിരാകാരൻ നിർഗ്ഗുണൻ

നിത്യമായ് എൻ ഹൃത്തിൽ  മാർഗ്ഗമായ് ലക്ഷ്യമായ്

അദൃശ്യനെന്നാകിലും കണ്ണിന്നു കാന്തിയായ്

പഞ്ചേന്ദ്രിയങ്ങൾക്കു യന്ത്രിയായും  നീ

ആരിലും  വിലസുന്ന കാലഭേദങ്ങളായ്

ആപൽ ബാന്ധവൻപോൽ  തുണയായി

ആത്മാവിൻ ആഴങ്ങളിലായ് എന്നും

അഴലകറ്റാൻ വന്ന  അറിവിൻ പൊരുളായ്‌

അദ്വൈതസിദ്ധാന്തപ്പൊൻതിരി തെളിയിയ്ക്കാൻ

ആദിത്യദേവ പ്രഭതൂകിയെത്തി നീ

KrishnaKripa 10-30-22