കരുണാനിധിLink(AI_F) SreeRanjani
കരുണാനിധിയാം ഗുരുവയുപുരേശാ
കനിയണമേ എന്നിൽ കാർവർണ്ണാ…
കനിയണമേ എന്നിൽ കാർവർണ്ണാ
കരുണാനിധിയാം ഗുരുവയുപുരേശാ
വാതാലയാധീശ്വര നാഥാ
ആ… ആ… ആ…
ഭവഭയനാശക പത്മചരണാ
ഭക്തജനാവലി ശരണം നീ…
മരതകകാന്തിയെ വെല്ലും മേനീ
മൗലിയിൽ പീലിയും ആടുന്നു
കനിയണമേ എന്നിൽ കാർവർണ്ണാ…
കാർവർണ്ണാ…
വേണുഗാനരസ തന്മയരൂപീ
ആ… ആ… ആ…
വേണുഗാനരസ തന്മയരൂപീ
വിശ്വമനോഹര സുന്ദരമൂർത്തേ…
വേണുഗാനരസ തന്മയരൂപീ
നീലക്കടമ്പിൽ നിന്നുണരും
നിത്യകൃപാലയ പുണ്യരൂപീ…
കനിയണമേ എന്നിൽ കാർവർണ്ണാ…
കാർവർണ്ണാ…