New York

Call Us : +1 (516) 589-0669

379-Time

- Time

by

Sathish menon

on

Krishna
ആദിയുമന്തവുമില്ലാ പ്രവാഹം,
അനന്തമീ കാലം വിശ്വപ്രകാശം.
എങ്കിലും മാനുഷൻ ചൊല്ലുന്നു നിത്യം,
“സമയമില്ലെനിക്കൊന്നിലും സത്യം.”
അനന്തമാം സാഗരം പോലെയീ കാലം,
മായതൻ ലോകത്ത് ഉഴറുന്നു  മർത്യൻ
നിർത്തുവാനാവില്ല കാലത്തിൻ ചക്രത്തെ,
നിന്നിലെ ബോധത്താൽ നേടണം ലക്ഷ്യം.
“പ്രേമമായ് കർമ്മം തുടരുന്ന വേളയിൽ,
കാലം നിനക്കായ് വഴികൾ തുറന്നിടും.”
തിരയേണ്ടതില്ല നീ കാലത്തിൻ പാതകൾ,
പ്രിയമാർന്ന ലഹരിയിൽ നേരം തെളിഞ്ഞീടും.
സ്വപ്നങ്ങളെ നെഞ്ചിലേറ്റുന്ന വേളയിൽ,
നിന്നിലെ സമയം പൂത്തുലഞ്ഞീടും.
കണ്ടെത്തുവാനല്ല, നീ നിൻ നിയോഗത്തിൽ-
അലിഞ്ഞീടുകിൽ കാലം കൂടെയുണ്ടാകും.