New York

Call Us : +1 (516) 589-0669

375. PoyMaranjappol

by

on

March 27, 2026

അവർ പോയ്മറയുമ്പോൾLink(AI-F) Shudda SarangLink(AI_REF)

Link(AI-f) Desh, Link(AI=REF)

ശ്മശാനവാതിൽക്കൽ നിന്നു ഞാൻ ചിന്തിപ്പൂ,

എങ്ങുപോയ് മാഞ്ഞുവോ   മനുഷ്യരെല്ലാം?

ശിലയിൽ  എ ഴുതിയ വരികൾതൻ അച്ചിലോ,

ഒതുങ്ങുമോ ഒരായുസ്സിൻ സത്യമെല്ലാം?

മൗനിയായ്‌  നിൽക്കുമീ കല്ലുകൾക്കുള്ളിലായ്

തേങ്ങുന്ന ചിന്തതൻ ഗദ്ഗദമോ

വാർപ്പുചൊല്ലുകൾതൻ കല്ലറയ്ക്കുള്ളിൽ,

ആരറിയുന്നു  അടങ്ങാത്ത  മോഹങ്ങൾ

പാപങ്ങൾ പേറി നരകത്തിൽ വീണുവോ?

പുണ്യങ്ങൾ ചാർത്തി സ്വർഗ്ഗത്തിൽ ചേർന്നുവോ?

കർമ്മഫലമെന്നത്  വെറും ഒരു മിഥ്യയോ  

 പുനർജ്ജന്മം ഇനിയും അനവധി ഉണ്ടോ

ആറടി മണ്ണിലീ ദേഹം മറഞ്ഞാലും,

ആഴമേറും നിഗൂഢ സത്യമായ് മാറിയോ?

പ്രിയമുള്ളവർ തൻ നെഞ്ചിലെ നോവായ്,

പിരിയാത്ത വാഗ്ദത്തമായി നീ ജീവിക്കുമേ.

Krishna Satish 03-27-26