ആരാണയ്യപ്പൻLink(AI_M)

ആരാണയ്യപ്പൻ എന്നുള്ള ചിന്തനം,
ആത്മാവിൽ നിത്യം ഉരുത്തിരിയേ,
അദ്വൈത സിദ്ധാന്ത പൊരുളാണയ്യപ്പൻ,
ആരൂഢ ചൈതന്യ കാതൽ അയ്യൻ.
സത്യ സനാതന ധർമ്മ പ്രവാചകൻ
സത്ഗുണ സമ്പന്നൻ എന്റെ സ്വാമി.
സാക്ഷാൽ കലിയുഗ വരദനാം മണികണ്ഠൻ,
സാക്ഷാത്ക്കരിക്കുന്നു ജന്മപുണ്ണ്യം.
രണ്ടു ദൈവങ്ങൾ തൻ ശക്തിയും,
ഊർജ്ജവും,
കൊണ്ടു തീർത്തൊരു സൃഷ്ടിയാണയ്യപ്പൻ.
രണ്ടു പേരല്ല നാമെന്നു വ്യക്തമായ്,
ഇണ്ടൽ ആറ്റുന്നു തത്വമസീ മന്ത്രം.\
Krisha Kripa 03-12-26