New York

Call Us : +1 (516) 589-0669

364. Yamuna

by

on

April 9, 2026

  യമുനLink(AI-F)

 യമുനാതടത്തിലെ  തെന്നലായ് ഞാൻ  വരാം,

 തിരു വേണുഗാനത്തിൽ  ലയിച്ച ലി യാം

മാനസ  വൃന്ദാവനത്തിലായ്  ഒരുനാൾ

നിനക്കായ് മാത്രം ഞാൻ പൂത്തു നിൽക്കാം

നൃത്തമണ്ഡപത്തിൻ ദീപപ്രഭയിൽ,

 തിരു  രൂപമെന്നിൽ തെളിയുന്നീ നിമിഷം

 തളകളിലുണരും നിൻ താളലയം,

 നിൻ മന്ദഹാസ ത്തിൽ എൻ പ്രാണനും

 നിൻ ഓർമ്മയില്ലാതെൻ ശ്വാസവുമില്ല

നിൻ പ്രേമം  മാത്രമെൻ  ജീവനുറവ.

 നിൻ കാൽക്കൽ  വീണ് അലിയും  പൂവായ് 

നിൻ സ്നേഹഗംഗയിൽ   നീരാടാം.

 Krishna Kripa 04-09-26