New York

Call Us : +1 (516) 589-0669

362. Samarppanam

- Malayalam

by

Satish Menon

on

March 5, 2026
Krishna Krithie

സമർപ്പണംLink(AI_F),Link(AI_F)

തൊഴുതു മടങ്ങിയ   നേരമെൻ  മിഴികൾ 

നിൻ പദ പദ്മത്തിൽ  അർച്ചന ഏകീ.

കരിമുകിൽ വർണ്ണാ നിൻ കാന്തി നുകരുവാൻ,

നെഞ്ചിലെ പ്രാണനെ    ധൂപമായ് മാറ്റി.

ചന്ദനഗന്ധമായ് എന്നിലലിയുവാൻ,

നിൻ മൊഴി ഗീതയായ് എന്നിൽ പടർന്നു.

പീലിതൻ തണലിൽ പ്രസാദമായ് നീയെൻ-

ആത്മാവിൻ ഉള്ളിൽ കുടിയിരുന്നൂ.

വൃന്ദാവനത്തിലെ മണ്ണുപോൽ ഞാൻ നിന്റെ-

പാദസ്പർശത്തിനായ് കാത്തുനിൽപ്പൂ.

മായയായ് നീ എന്നിൽ വന്നുനിറഞ്ഞൂ-

മാറാത്ത രാധയായ് ഞാനും മാറി.

Krishna Kripa 03-05-26