
കൃഷ്ണസന്നിധിLink(AI-F)
ശിൽപ്പ മനോഹര ശ്രീകോവിലിൽ നീ
ധ്യാനത്തിൽ മുഴുകിയ സുന്ദരീ ധാമമായ്
ഇട തൂർന്ന അളകങ്ങൾ ഇളം കാറ്റിൽ ഇളകവേ
ഭക്തിതൻ ഗന്ധമായ് മാറുന്നു ചുറ്റും.
ചാരെ ചിരിയോടെ അഴകിനും അഴകായ്
മുരളിതൻ മന്ത്രത്താൽ മൗനം നെയ്യുന്നു.
പീലിത്തിരുമുടിയും കനകക്കിരീടവും,
മാറിലെ മാലകൾ ചായുന്ന അഴകും.
വിളക്കിൻ തിരികൾ മിഴി തുറന്നീടവേ
സാമ്പ്രാണിപ്പുകയിലീ സന്ധ്യ അലിയവേ.
പൂവിൻ ഗന്ധവും ഭക്തിതൻ നാദവും,
ആത്മീയ ശാന്തിതൻ തീരമായി മാറുന്നു.
Krishna Kripa 03-04-26