മാതൃവന്ദനം (നവതി പ്രണാമം)
വിശാഖ നക്ഷത്രം തിലകം ചാർത്തി
സരോജിനി ചൈതന്യം പൂജാതയായി .
ജന്മപുണ്യത്തിൻ നിറദീപമായി
കർമ്മഭൂമിയിൽ സ്നേഹത്തണലായി.
രാമനാം പ്രിയന്റെ ജീവിത നിഴലായി”
ആദർശ ജീവിതം നയിച്ചു നീ എന്നും .
രാമൻ തൻ അരികിൽ ധർമ്മപത്നിയായി,
ശ്രീരാമദേവന്റെ കാരുണ്യമായ്.
കാലത്തിൻ കനലുകൾ ഏൽക്കാതെ മക്കളേ
കാക്കുന്ന കൈകൾതൻ പുണ്യം വണങ്ങുന്നു.
സൗഖ്യങ്ങൾ ഹോമിച്ചു തണലായി നീയെൻ-
തളരുന്ന പാതയിൽ വിളക്കായി നിന്നു.
“മക്കൾ മൂവരും പ്രാർത്ഥനയോടെ-
തൃപ്പദമലരിൽ വണങ്ങുന്നു നിന്നെ.”
ദൈവത്തിൻ വരദാനമായൊരമ്മ എന്നും
നന്മകൾ ചൊരിയുന്നു ലോകത്തിനായ്.
സാന്ത്വനമേകും തൃക്കൈകളാലെ-
സ്നേഹനിധിയായ് വിളങ്ങുമമ്മ.
ത്യാഗത്തിൻ നിറകുടമായൊരമ്മയ്ക്ക്
ആയുരാരോഗ്യങ്ങൾ ഏകണേ ദൈവമേ”
നവതിതൻ നിറവിൽ വാഴുക അമ്മേ,
മംഗളം നേരുന്നു മക്കൾ ഞങ്ങൾ.
കൃഷ്ണകൃപയാൽ ദീർഘായുസ്സോടെന്നും,
തണലായി വാഴുക ഈ മണ്ണിൽ നിത്യം
Krishna Kripa 03-01-26