New York

Call Us : +1 (516) 589-0669

35. ThiruNada (S)

by

on

October 13, 2022

Thirunada

തിരുനട

Link (Audio)

നമ്ര ശീർഷനായ് തിരുനടപൂകവേ

കമ്ര നക്ഷത്ര ദിവ്യരൂപം കാൺകേ

ഇഷ്ട ഗീതിയാം ഗീതാഗോവിന്ദം

അഷ്ടപദിക്കുളിർ നേടിയെൻ മാനസം

മറവിയ്ക്കുപോലും മാച്ചിടാനാകാത്ത

മാധവ ലഹരിയിൽ ആറാടി നിൽക്കവേ

കാണുന്നു തിരുമിഴി കോണിലായ് നിറയുന്ന

കാളിന്ദി തീരത്തെ  പ്രേമ ധാര

അനശ്വര സ്വർഗ്ഗ  നിമിഷങ്ങളേ, നിങ്ങൾ

അസുലഭ സൗഭാഗ്യ നിർവൃതിയായ് 

മനതാരിൽ മായാത്ത ചിത്രം വരയ്ക്കുവാൻ 

മാമക മാനസം നിർമ്മലമാക്കണേ

കമ്ര = മനോഹരമായ , ഉദിച്ചുയരുന്ന

നമ്ര ശീർഷയായ് ( For  female )

KrishnaKripa  10-13-22