New York

Call Us : +1 (516) 589-0669

347. AthmaPrabha

- ആത്മപ്രഭ

by

Satish Kalath

on

February 19, 2026
Malayalam Krishna Kripa Krithe

ആത്മപ്രഭLink(AI-F), Link(AI-M)

അറിവിൻ പൊരുളുകൾ തേടിയലയും-

ചിത്തത്തിൽ ശാന്തി തൻ നീരുറവ;

നിഗമങ്ങൾ ചൊല്ലുന്ന സത്യവാക്യം

അനുഭവമാക്കുന്ന ആത്മനിഷ്ഠ.

വാക്കുകൾ തോറും വിനയത്തിൻ ഭാവം

നോക്കുകൾ തോറും കാരുണ്യതീർത്ഥം;

സനാതന ധർമ്മത്തിൻ സാരസംഗ്രഹം

സരളമായ് ചൊല്ലുന്ന പാവനരൂപം.

കൃഷ്ണകൃപയാൽ ലയിച്ചു പാടും-

കൃതികളിൽ പൂക്കും നിൻ രാഗഭാവം;

ഗീതാമൃതം ചൊരിയും വചനങ്ങളാൽ

ചേതനയിൽ ഉണരും പുണ്യതീർത്ഥം.

കാലപ്രവാഹത്തിൽ മണ്ണാകുമീ ഉടൽ

കാത്തുനിൽക്കാതെ നാം പോകുമെന്നും;

അക്ഷരരൂപത്തിൽ നീയുയർത്തും ജ്ഞാനം-

അക്ഷയമായിവിടെ ബാക്കിയാകും.

Meanings

will explain soon