മാണിക്യം (S)Link(AI)Link(AI-F)

ഇനിയെത്ര കാലം ഞാൻ കാത്തിരിക്കേണം,
ഇനിയെത്ര ജന്മം പുനർജ്ജനിക്കേണം.
ഇനിയെന്നാ ണാ മുഖ ദർശന സൗഭാഗ്യം,
ഇനിയെന്നാ പദമലർ പൂകാനാകും
ഒരുപാട് നാള് ഞാൻ തേടി തിരഞ്ഞിട്ടും
ഒരുനിമിഷ കാഴ്ച തന്നില്ല കണ്ണൻ.
ഒരു ശുഭ ദർശനസായൂജ്യം നേടുവാൻ,
ഒരു പാത മെല്ലെ തുറന്നു നൽകൂ.
ഉള്ളിന്റെ ഉള്ളിൽ ഒരു മാണിക്യ രത്നമായ്,
ഉണ്ടെന്നും എൻ കണ്ണനദൃശ്യനായി
ഊരിൻ ഉടയോനായ് കാവൽ നിൽക്കുമ്പോഴും,
ഉണ്മയായ് എൻ കണ്ണൻ ഉള്ളിലുണ്ടേ,
ഉയിരോടെ എൻ ദേഹി കാക്കുവാനായ്.
Krishna Kripa 02-27-25