
ആത്മാവിന്റെ ഉമ്മറംLink(AI)https://www.youtube.com/embed/u7som-pPyi8
തുളസിത്തറയിലെ സന്ധ്യാദീപവും,
തൊടിയിൽ വിരിഞ്ഞ തുമ്പപ്പൂക്കളും,
ഈ മണ്ണിൽ പടരും പ്രാർത്ഥനാ മന്ത്രവും,
മായാതെ നിൽക്കുന്നു ഈ വീടിൻ മുറ്റത്ത്.
തകർന്നൊരീ വീടിൻ ഓരത്തു നിൽക്കുമ്പോൾ,
ഉള്ളിൽ വിങ്ങുന്നൊരമ്മതൻ വാത്സല്യം.
കയറിവരുന്നൊരു കുളിർകാറ്റിലറിയാം,
കാത്തിരുന്നവർ തൻ സ്നേഹത്തിൻ തുടിപ്പ്
കളിചിരി മാഞ്ഞൊരീ മുറ്റത്ത് നിൽക്കുമ്പോൾ,
കാതിലായ് കേൾക്കാം താരാട്ടു പാട്ടുകൾ
തകർന്നൊരീ ഓടുകൾക്കിടയിലൂടെ നോക്കും
ആ പഴയ പ്രഭ തൻ ദിവ്യരശ്മികൾ.
ഇന്നലെകൾ നെയ്ത സുന്ദര സ്വപ്നങ്ങൾ,
ഇന്നീ ചുമരിൽ ചിത്രമായ് മാറുന്നു.
പോകുന്നിടമെല്ലാം കൂടെപ്പിറക്കുന്നു—
എൻറെ ഈ തറവാടിൻ മണമുള്ള ഓർമ്മകൾ.
Krishna Kripa 02-01-26