New York

Call Us : +1 (516) 589-0669

322. Vaidehi

- Malayalam

by

Satish Menon

on

February 17, 2026
Malayalam Gift to Vaidehi

Vaidehi https://www.youtube.com/embed/gkWE8Qln0do  Link(AI)

322. Vaidehi

ഇടയ്ക്കതൻ തന്ത്രിയിൽ മീട്ടുന്ന നാദമായ്,

 സോപാനപ്പടികളിൽ നീ നിൽക്കും വേളയിൽ,

കാർവർണ്ണൻ കാതോർക്കും നിൻ സ്വരമാധുരി-

കണ്ണന്റെ  പ്രിയതമ രാധയായ്  മാറുന്നു

കരിമിഴി കോണിലെ കനിവുള്ള നോട്ടവും,

 കാർമേഘം തോൽക്കുന്ന നിൻ മുടിചുരുളും,

കരുണതൻ കാവ്യമായ് വിരിയുന്ന ചിരിയും,

നന്മതൻ നിറകുടം നീയല്ലോ വൈദേഹി.

മലയാള മണ്ണിലെ അക്ഷരക്കൂട്ടുകൾ,

 മക്കളിൽ പകരുന്ന സ്നേഹമാം ഗുരു നീ;

 വാക്കിന്റെ മാധുര്യം തൂകുന്ന ചുണ്ടുകൾ-

അറിവിന്റെ വെളിച്ചമായ് മാറും മനോഹരി.

ഹൃദയത്തിൽ സ്നേഹവും നാവിൽ സംഗീതവും,

കൈകളിൽ നാദത്തിൻ താലവും പേറി,

വാഴുക നീയിവിടെ നന്മതൻ ദീപമായ്

കാലം നമിക്കുന്ന വശ്യസൗന്ദര്യമേ!

Krishna Kripa 01-25-26

Meanings

https://youtu.be/gkWE8Qln0do?si=c3GgfLwjks7_VzLH https://youtu.be/gkWE8Qln0do?si=3ZzyQvl51LWnHppK