മാധവാ നീ എന്റെ മാനസമൊരുക്കൂ
സത്യമായ് നീ തന്നെ, ഞാൻ എന്നറിയുവാൻ !
യാദവാ നീ എന്നിൽ സ്മരണയായുണരൂ !
നിത്യമായ് നീ മാത്രം എന്നിലെന്നറിയുവാൻ !!
എന്നെക്കാൾ എന്നെ നീ അറിയുന്നു കൃഷ്ണാ
നിന്നെക്കാളേറെയൊരു ആനന്ദമുണ്ടോ ? !
എന്നും ഞാൻ തേടുന്ന സദ്ഗുരു നീയേ
പരമപ്രകാശമേ നയിച്ചാലുമെന്നെ !!
പൂർവ കർമ്മഫലം എന്റെ ഈ ജന്മവും
എത്രയോ വേഷങ്ങൾ ഇനിയും വരും !
ജന്മങ്ങൾ ഓരോന്നും സുകൃതാമൃതമാകും
അനുദിനം നീ തേർ തെളിച്ചീടുമെങ്കിൽ !!