
മേളകൊഴുപ്പ്Link(AI-M) Nalinakanthi
https://youtube.com/watch?v=L3W_7AAhurs
ഓർമ്മയിൽ താലോലിക്കാനൊരു മേളം,
ഓർത്തു വയ്ക്കാനൊരു പുണ്യ പൂരം.
ഒത്തു ചേരുമ്പോഴാ മേള ക്കൊഴുപ്പെന്നും,
ഓർമ്മയിൽ കുടികൊള്ളും ഇലത്താളമായ്.
അഭിരാമ ലോലമാം അനുഭൂതി നിമിഷങ്ങൾ,
അവിചാരിതം എന്നാൽ ആവേശവും.
അമ്പല മുറ്റത്തെ അസുലഭ നിമിഷങ്ങൾ,
ആവോളം ആസ്വദിച്ചാറാടി ഞാൻ
തൊട്ടതെല്ലാം പൊന്നാക്കീടും ഭഗവതി,
തൊട്ടിപ്പാൾ ദേശത്തിൻ തിരു ചൈതന്യം.
തിരുവുടൽ ദർശന സായൂജ്യ ലഹരിയായ്,
തിട മ്പേറ്റി നിന്നുപോയ് എൻ മാനസം
Krishna Kripa 01-16-26