New York

Call Us : +1 (516) 589-0669

309-Vismayam

- Vismayam

by

Sathish menon

on

സുസ്മിത സ്മേരമാം സുപ്രഭാതത്തിൽ ഞാൻ,

 വിസ്മയം പൂണ്ടിരുന്നോർ മ്മകളിൽ.

സൃഷ്ടി സ്ഥിതി ലയ നിത്യ സ്വരൂപങ്ങൾ,

സത്യ സ്വരൂപന്റെ കാരുണ്യം താൻ. 

 

കാഞ്ചന കനവുകൾ വിരിയുവാൻ കാരണം,

 കാല ദേശ ങ്ങൾ തൻ സാക്ഷി നീയേ.

കനവുകൾ ഓരോന്നും കസവണിഞ്ഞീടുവാൻ,

 കരളിൽ നിൻ ചിന്തനം വേണമെന്നും 

 

പരമാർത്ഥ ചൈതന്യ പ്രണവ പൊരുളിനെ,

 പ്രണമിക്കാം ജീവന രക്ഷക്കായി.

പാരിടം കാക്കുന്ന പരമാണു പൊരുളിന്റെ,

പാദാരവിന്ദം നമസ്ക്കരിക്കാം.