New York

Call Us : +1 (516) 589-0669

308- AthmaVidya

- AthmaVidya

by

Sathish menon

on

Chenchuritti

നിലയുള്ള വിളക്കിൽ ഞാൻ സ്നേഹത്തിൻ തിരിയിടും

ജ്വലിപ്പിയ്ക്കും അതിനെ ഞാൻ അറിവിന്റെ അഗ്നിയാൽ !

മനസ്സിലെയിരുട്ടിനെ ഹനിക്കുമോ നീ  ഹരേ

ധർമ്മം സനാതനം എന്റെ മർമ്മം!!

 

ഒരുജന്മം പോലും   പാഴ്ജന്മമാകാതെ

അണയാത്ത ജ്യോതിയായ് തെളിയൂ  മനസ്സിൽ നീ !

ശ്രേഷ്ഠമാം  നിൻ രൂപം  ദർശനീയം  സാദാ

തന്നരുളീടണേ ഹർഷം അനാരതം !!            

 

മായാമയാ എൻ മാധവാ മധുഹരാ

സജ്ജന മാനസ രഞ്ജനാ കൃഷ്ണാ !

ആത്മവിദ്യാലയമാം നിൻ ഹൃദി നിത്യം

അറിയും ഞാൻ  അദ്വൈത  തത്വമെല്ലാം  !!