New York

Call Us : +1 (516) 589-0669

307. Unni Menon 70th Birth Day

- Malayalam

by

Satish Menon

on

February 25, 2026
Unni Menon 70th Birthday Gift

ഉണ്ണി മേനോൻ പിറന്നാൾLink(Virutham1)

Link(Virutham2)Link(AI)Link(F)Link(M)

എഴുപതു  തികയുമീ  സൗഭാഗ്യ   ദിനത്തിൽ

ഇമ്പമോടെന്നും വാണീടുവാൻ

തുമ്പങ്ങൾ ഏതും ഇയലാതെ ഈ ജന്മം

അൻപോട് കാക്കണേ വാതാലയേശാ !

ഗുരുവായൂരുണ്ണിക്കും ഉണ്ണിയാം ഇവനെ

അൻപോട് കാക്കണേ വാതാലയേശാ !

 ശ്രീ ഗുരുവായൂർ ഉണ്ണി പോൽ പിറന്ന

ശ്രീയെഴും, സംഗീത സാർവ്വഭൗമാ.

ശ്രവണ സുധാരസ സാരസർവ്വസ്വമേ

ശ്രാവണ കോകില മാധുര്യമേ.

സപ്ത സ്വരങ്ങൾ തൻ ഗളനാള ഗംഗയിൽ,

സപ്തർഷികൾ നിത്യം നീരാടുന്നു.

സംഗീത കൈലാസ മുടിചൂടാ മന്നനെ,

സാരസ്വത പുണ്ണ്യം കാത്തിടുന്നു.

പഞ്ച ഭൂതാത്മിക ദൃശ്യ പ്രപഞ്ചത്തിൻ

പാഞ്ചജന്യത്തിൻ ധ്വനി മുഴങ്ങാൻ,

പൗർണ്ണമി പ്രഭ തൂകി പാട്ടിന്റെ പാലാഴി,

പാരിടം തന്നിൽ ഒഴുക്കി നാദാത്മൻ.

നിന്നിലെ ചൈതന്യ നാദാത്മിക നിത്യം,

നിന്നിലായ്  ചാർത്തുന്നു രാഗമാല.

നിന്നിലെ മായാ മഹിമകൾ ചിരകാലം,  32

നിന്നു ജ്വലിക്കട്ടെ നിറ ദീപമായ്,

നിന്നു വിളങ്ങട്ടെ നീളനീളേ

സാർവ്വഭൗമൻ  = ചക്രവർത്തി

ശ്രീയെഴും = ഐശ്വര്യം

സാരസർവ്വസ്വം = എല്ലാം തികഞ്ഞ

സാരസ്വത = സരസ്വതീ ദേവി തൻ

നാദാത്മൻ.=സംഗീത കുലപതി