മന്ദിരം
Link (Audio)
വിളക്കണഞ്ഞാലും പൂവാടിയാലും
വാടാത്ത മലരാണെന്റെ കണ്ണൻ !
പൂജ കഴിഞ്ഞാലും പൂജാരി പോയാലും
ഹൃത്തിൽ നീ ആടിയ ലീല മാത്രം !!
ഞാൻ അറിയാതെ എൻ അറിവായിട്ടെന്നുമേ
പൊന്നിൽ കുളിച്ചു നിൻ ഓർമ്മകൾ മാത്രം !
കണ്ണനെ വർണിച്ചു പാട്ടൊന്നു പാടുവാൻ
എന്റെയീ മുരളിയെ അനുവദിക്കൂ !!
വേദാന്ത വിജ്ഞാന മന്ദിരം നീയേ
വാക്യങ്ങളാണെന്റെ അർച്ചനാപുഷ്പങ്ങൾ !
മാനസ കൃതികളോ സ്തുതി ഗാന വര്ഷമായ്
സ്തോസ്ത്ര ഗാനാർപ്പണ പൂജയായീ !!
KrishnaKripa 05-09-20