New York

Call Us : +1 (516) 589-0669

302. Mashi

- Malayalam

by

Satish Menon

on

February 26, 2026
Romance

മഷിLink(AI-M)Link(AI-M)Nalinakanthi

മഷി എഴുതാൻ മറന്ന നയനങ്ങളോടെ

അലസമായ് വിലസുന്ന കേശഭാരത്താൽ

ഇട തൂർന്ന അളകങ്ങൾ ഇളം കാറ്റിൽ ഇളകവേ

തളിരിട്ടു പൂവിടും എൻ മനോവാടിയും

കിളിമൊഴിയായ് നീ ചൊല്ലിയ ഇങ്കിതം

കരിനീല മിഴികളിൽ തെളിയുന്നു രസിതേ 

ലാസവിലാസിനീ സഖി നീ അണയുമ്പോൾ

കാമദേവൻ പോലും തല താഴ്ത്തി നിന്നിടും

നിൻ പവിഴാധരത്തിൻ കാന്തി നുകർന്ന്

ശരത് കാല ചന്ദ്രനും നാണിച്ചു പോയോ

കനിഞ്ഞു നീ നൽകിയോരാത്മഭാവങ്ങളാൽ

മധുരിമ നിറയുന്നു എൻ മാനസ പൊയ്‌കയിൽ

Krishna Kripa 01-26-26