മനസ്സേ മയങ്ങു നീ, മോഹങ്ങൾ മായുവാൻ
മനമില്ലാ മേനിയിൽ മാധവൻ മാത്രമായ്
മനസ്സിൻ മടിത്തട്ടിൽ മുങ്ങി മുഴുകുമ്പോൾ
മോചനം നീ മാത്രം, മോക്ഷവും മുക്‌തിയും
മുകുന്ദാ മനോഹരാ, മാനസപ്രിയാ വരൂ
മമ മനോമുരളിയിൽ മോദമായ് നീ വരൂ
മാറിലായ്യണിയും മണി മുത്തിൻ മാലയിൽ
മുത്തായി മാറുക മോഹങ്ങളെന്നും
മനസ്സിൽ നീ മന്ത്രിക്കും മഹാവാക്യ മന്ത്രങ്ങൾ
മനതാരിൽ മണമുള്ള മാനസ മലരായ്
മായുമീ മായിക മോഹങ്ങൾ മറഞ്ഞാലും
മാറാത്ത മിത്ര മാണെൻ മുരളീധരൻ
മായാത്ത മഹിമയും നിൻ മന്ദഹാസവും
മനസ്സിൽ മധുവായ്, മാനസപ്പൂക്കളായ്