
-281. Yatra
Link(Biju Narayanan)
Link( Aparna)
Link (Krithie Explained)
Link(TRACK)
ഇനിയെത്ര മാത്രകൾ മാത്രം, കണ്ണാ
ജീവിത യാത്രയിലല്ലോ
സുഖമെണ്ണി തിരയുന്ന യാത്ര
ഫലമെണ്ണി തികയാത്ത യാത്ര
ഫലമെണ്ണി തികയാത്ത യാത്ര
ഒരു ജന്മം പോരാതെ വരുമോ
നിന്നെ അറിയുവാനായി, കണ്ണാ
ആത്മ സുഖത്തിലെ ദീപമായി നീ
എന്നെന്നും അണയാത്ത ദീപമായി
ഒരു കെടാവിളക്കായി കാത്തിടട്ടെ
ഭക്തരിൽ നിറയുന്ന കണ്ണാ
നീ ഒരുനാൾ വരില്ലേ എൻ ചാരെ
ആത്മ തത്ത്വം ഞാൻ പഠിക്കും
ഇനിയുള്ള ഹ്രസ്വമാം ജീവിതത്തിൽ
നിന്നിൽ പൂർണമായി ലയിച്ചു ചേരാൻ
മായയാം ലോകമിതല്ലോ
ലോകത്തിൻ നായകൻ നീയും
ഞാൻ പദ്മവ്യൂഹത്തിലല്ലോ, കൃഷ്ണാ
കൂടെവരില്ലേ നീ എന്നും
ആത്മ സാക്ഷാത്‍കാരമായി
Satish Menon 03-27-18